റെയില്‍വേ ബോര്‍ഡിന്റെ തലപ്പത്തേക്ക് 105 വര്‍ഷത്തിനിടെ ആദ്യമായി ഒരു വനിത

ന്യൂഡല്‍ഹി : 105 വര്‍ഷത്തിനിടയില്‍ ആദ്യമായി റെയില്‍വേ ബോര്‍ഡിന്റെ തലപ്പത്തേക്ക് ഒരു വനിത. റെയില്‍വേ ബോര്‍ഡിന്റെ മേധാവിയായി ജയ വര്‍മ സിന്ഹെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ജയ വര്‍മയെ സിഇഒ, ചെയര്‍പേഴ്സണ്‍ പദവികളിലേക്ക് ചുമതലപ്പെടുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അനില്‍ കുമാര്‍ ലഹോട്ടി ചുമതലയൊഴിയുന്ന പദവിയിലേക്കാണ് ജയ വര്‍മ എത്തുന്നത്.
ഓക്ടോബര്‍ 1 ന് വിരമിക്കാനിരിക്കേയാണ് ജയ വര്‍മയെ തേടി പുതിയ ഉത്തരവാദിത്തമെത്തുന്നത്. അടുത്ത വര്‍ഷം ഓഗസ്റ്റ് 31 വരെയാണ് കാലാവധി. ബംഗ്ലാദേശിലെ ധാക്കയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ റെയില്‍വേ ഉപദേഷ്ടാവായി നാലുവര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. കൊല്‍ക്കത്തയെയും ധാക്കയെയും ബന്ധിപ്പിക്കുന്ന മൈത്രീ എക്സ്പ്രസ് സര്‍വീസിന്റെ ആരംഭത്തിലും പ്രധാന പങ്കുവഹിച്ചിരുന്നു.
1988 ലാണ് ജയ വര്‍മ ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസ് ന്റെ ഭാഗമാകുന്നത്. നോര്‍തേണ്‍, സതേണ്‍, ഈസ്റ്റേണ്‍ എന്നിങ്ങനെ മൂന്ന് സോണുകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.