സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം രണ്ടു ഭാഗങ്ങളിലായി; ആദ്യഭാഗം 21ന്

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം ‘ആതിരയുടെ മകള്‍ അഞ്ജലി’ റിലീസ് ചെയ്യുന്നത് രണ്ട് ഭാഗങ്ങളിലായി. ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 21ന് റിലീസ് ചെയ്യും. രണ്ടാം ഭാഗം ഉടനെ റിലീസ് ചെയ്യുമെന്നും സന്തോഷ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
വെറും 5 ലക്ഷം രൂപ ബജറ്റിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നും എല്ലാവരും സിനിമ കണ്ട് സഹകരിക്കണമെന്നും സന്തോഷ് പറഞ്ഞു. ആരും വലിയ പ്രതീക്ഷയോടെ ഈ സിനിമ കാണരുത്. ഒരുപാട് കൈയ്യടിക്കാനോ, വിസിലടിക്കാനോ, അര്മാധിക്കാനോ ഒന്നുമുള്ള കാര്യങ്ങള്‍ സിനിമയില്‍ ഇല്ലെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.
സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റില്നിന്ന്്
എന്റെ 11 മത്തെ സിനിമ ‘ആതിരയുടെ മകള്‍ അഞ്ജലി’ സെപ്റ്റംബര്‍ 21ന് റിലീസ് ആകുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു. ബാഹുബലി , KGF, പൊന്നിയിന്‍ സെല്വന്, അവതാര്‍ എന്നീ സിനിമകള്‍ പോലെ ‘ആതിരയുടെ മകള്‍ അഞ്ജലി’ യും രണ്ടു മണിക്കൂര്‍ ഉള്ള രണ്ടു ഭാഗങ്ങള്‍ (chapter 1, chapter 2) എന്നിങ്ങനെ ആണ് release ആകുന്നത്. അതിലെ ആദ്യ chapter 21 ന് release. അടുത്ത chapter 2 ഉടനേ ഇറങ്ങും.. world wide release ആക്കുവാന് YouTube ലൂടെ ശ്രമിക്കും.. അതിലൂടെ ലോകം മുഴുവന്‍ ഒരേ സമയം കാണാമല്ലോ..
Theme.. ഒരു ക്ലീന്‍ കുടുംബ ചിത്രം..പലരും എങ്ങനെ എങ്കിലും കല്യാണം നടക്കുവാന്‍ പല തരത്തിലുള്ള കള്ളത്തരങ്ങളും പറയാറുണ്ടല്ലോ.. ഇങ്ങനെ കളവ് പറഞ്ഞു വിവാഹം നടക്കുകയും പിന്നീട് ഈ പ്രശ്നത്തില്‍ അവരുടെ കുടുംബ ജീവിതം മാത്രമല്ല, അവരുടെ വ്യക്തി ജീവിതം വരെ തകര്‍ന്നു വന്‍ ദുരന്തമായി മാറുന്നത് എങ്ങനെ എന്ന് ഈ സിനിമ കാണിക്കുന്നു.. കൂടെ ഭര്‍ത്താവില്ലാതെ ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെ സമൂഹം എങ്ങനെ എല്ലാം വേട്ട ആടുന്നു എന്നും പച്ചക്ക് കാണിക്കുന്നു…
ഒപ്പം middle age സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ കാണിക്കുന്നു. കൗമാര പ്രായത്തില്‍ ഉണ്ടാകുന്ന പ്രണയം, ഒളിച്ചോട്ടം പിന്നീട് എങ്ങനെ ജീവിതം മുഴുവനായി നശിപ്പിക്കുന്നു എന്ന് കാണിക്കുന്നു..ചിത്രത്തിലെ ഗാനങ്ങള്‍ നിലവില്‍ വലിയ viewers ആയി YouTube, Facebook ലില്‍ ഉണ്ട്..ബാനര്‍.. ശ്രീ കൃഷ്ണ ഫിലിംസ്.. കഥ, തിരക്കഥ സംഭാഷണം സംവിധാനം, ഗാന രചന, സംഗീതം, എഡിറ്റിംഗ്, നിര്‍മാണം.. Santhosh Pandit Main Casting… Santhosh Pandit, Nimisha, Twinkle, Thejaswini etc Location.. Kerala, Karnadaka, Rajasthan, Camera.. ഹരീഷ്. എല്ലാവരും ഈ സിനിമ കണ്ട് സഹകരിക്കണം എന്ന് അപേക്ഷിക്കുന്നു.. കൂടെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക.. വെറും 5 ലക്ഷം രൂപാ ബജറ്റില്‍ ചെയ്ത സിനിമയാണ്.. അത് മനസ്സില്‍ വെച്ച് മാത്രം അഭിപ്രായം അറിയിക്കുക..നന്ദി
(വാല് കഷ്ണം.. ആരും വലിയ പ്രതീക്ഷയോടെ ഈ സിനിമ കാണരുത്.. ഒരുപാട് കൈയ്യടിക്കാനോ, വിസിലടിക്കാനോ, ആര്‍മാധിക്കാനോ ഒന്നും ഉള്ള കാര്യങ്ങള്‍ ഈ സിനിമയില്‍ ഇല്ല.. വലിയ സംഘട്ടനം, over heroism ഒന്നും ഇല്ല.. നന്മയും തിന്മയും ഒരുപോലെ ഉള്ള കുറച്ചു പച്ചയായ മനുഷ്യരുടെ മോഹങ്ങളും, മോഹഭംഗങ്ങളും, ദുരന്തവും പറയുന്ന വളരെ സിമ്പിള്‍ ആയ ഒരു സാധാരണ പടം.. പുതുമയുള്ള പ്രമേയം കൊണ്ട് നിങ്ങളെ പിടിച്ചിരുത്തും , നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കും എന്നു ഉറപ്പു നല്കുന്നു..)