സോളാര്‍ അന്വേഷണം: യുഡിഎഫില്‍ ഭിന്നതയില്ലെന്ന് ചെന്നിത്തല

കൊച്ചി: സോളാര്‍ പീഡനക്കേസിലെ അന്വേഷണം സംബന്ധിച്ച് യുഡിഎഫില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. കേസില്‍ സിബിഐ വിശദമായ അന്വേഷണം നടത്തിയതാണ്. ഇനി നിയമനടപടിയുമായി മൂന്നോട്ടുപോകുകയാണ് വേണ്ടത്. അത് തന്നെയാണ് പ്രതിപക്ഷ നേതാവും വ്യക്തമാക്കിയത്.
സോളാര്‍ കേസ് സിപിഎമ്മിന്റെ ഗൂഢാലോചനയായിരുന്നു. അന്നത്തെ യുഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള തന്ത്രമായിരുന്നുവെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.