നിപ വൈറസിന്റെ ഉറവിടംതേടി കേന്ദ്രസംഘം കുറ്റ്യാടിയില്‍; കോഴിക്കോട് ബീച്ചില്‍ ആളുകളെ ഒഴിപ്പിച്ചു

കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയില്‍ പരിശോധന നടത്തി. നിപ ബാധിച്ച് മരിച്ച മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീടാണ് സംഘം സന്ദര്‍ശിച്ചത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റര്‍ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞന് ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. മരിച്ച വ്യക്തിയുടെ വീടും പരിസരവും ബന്ധുവീടും അദ്ദേഹം പോയിരിക്കാന്‍ സാധ്യതയുള്ള സമീപപ്രദേശങ്ങളും സംഘം സന്ദര്‍ശിച്ചു.
അതേസമയം, കോഴിക്കോട് ബീച്ചിലെത്തിയ ആളുകളെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പോലീസ് ഒഴിപ്പിച്ചു. വരുംദിവസങ്ങളില്‍ ജനങ്ങള്‍ ബീച്ചിലേക്കെത്തുന്നത് തടയുമെന്നും പോലീസ് അറിയിച്ചു.