പോലീസ് ക്വാര്‍ട്ടേഴ്സില്‍ വാക്കേറ്റവും കയ്യാങ്കളിയും

അടൂര്‍: പോലീസ് ക്വാര്‍ട്ടേഴ്സില്‍ പോലീസുകാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ പോലീസുകാരില്‍ ഒരാള്‍ വനിതാസുഹൃത്തുമായി ക്വാര്‍ട്ടേഴ്സില്‍ എത്തിയത് മറ്റൊരാള്‍ ചോദ്യംചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
കഴിഞ്ഞ തിരുവോണദിവസം രാവിലെയാണ് പോലീസുകാരില്‍ ഒരാള്‍ വനിതാ സുഹൃത്തിനെ കൂട്ടി ക്വാര്‍ട്ടേഴ്സില്‍ എത്തിയത്. ഇത് തൊട്ടടുത്ത ക്വാര്‍ട്ടേഴ്സിലെ താമസക്കാരന് ചോദ്യംചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. കയ്യാങ്കളിയിലേക്കും കാര്യങ്ങളെത്തി. ക്വാര്‍ട്ടേഴ്സിലെ മറ്റു താമസക്കാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ വനിതാ സുഹൃത്ത് സ്ഥലംവിടുകയും ചെയ്തു.
തമ്മിലടിച്ച രണ്ട് പോലീസുകാരും ഒരേ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നവരാണെങ്കിലും ജില്ലയിലെ വ്യത്യസ്ത പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നവരാണ്.