ഇസ്രയേല്‍-ഹമാസ് പോരാട്ടം: യുഎന്‍ ചര്‍ച്ച വിഫലം

വാഷിങ്ടന്‍: ഇസ്രയേല്‍-ഹമാസ് പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗം തേടി യുഎന്‍ രക്ഷാസമിതി നടത്തിയ ചര്‍ച്ച ഇത്തവണയും വിഫലം. ഒക്ടോബര്‍ ഏഴിന് സംഘര്‍ഷം ആരംഭിച്ച ശേഷം യുഎന്‍ രക്ഷാസമിതി യോഗം ഇതു നാലാം തവണയാണ് സമവായമില്ലാതെ പിരിയുന്നത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് യുഎസ് അവതരിപ്പിച്ച പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തു. ഇസ്രയേലിന്റെ പേരു പരാമര്‍ശിക്കാതെ, രാജ്യങ്ങള്‍ക്കു സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുഎസ് പ്രമേയം.
വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് റഷ്യ അവതരിപ്പിച്ച പ്രമേയത്തിനും മതിയായ പിന്തുണ ലഭിച്ചില്ല. ഇതു രണ്ടാം തവണയാണ് റഷ്യ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നത്.
അതേസമയം, തടവിലുള്ള ബന്ദികളെ എല്ലാവരെയും മോചിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന ഹമാസിനോട് ആവശ്യപ്പെട്ടു. ഇവരെ തടവിലാക്കിയിട്ട് ഇരുപതു ദിവസത്തോളമായ സാഹചര്യത്തില്‍ ആരോഗ്യസ്ഥിതി പരിഗണിച്ച് വിട്ടയക്കണമെന്നാണ് ആവശ്യം.