യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പിന്മാറാന്‍ ബൈഡനുമേല്‍ സമ്മര്‍ദം

0
14

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ജോ ബൈഡനുമേല്‍ സമ്മര്‍ദം. ട്രംപുമായുള്ള സംവാദത്തില്‍ ഏറെ പിന്നിലായ ബൈഡന്‍ പിന്മാറുന്നതാകും നല്ലതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയിലും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. പിന്നോട്ടില്ലെന്നും മത്സരിച്ചു ജയിക്കുമെന്നും ബൈഡന്‍ പറഞ്ഞു. പിന്തുണ അറിയിച്ച് ബരാക് ഒബാമയും രംഗത്തെത്തി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ആദ്യ സംവാദത്തില്‍ മുന്നേറിയതോടെയാണ് ഡെമോക്രാറ്റുകള്‍ക്കിടയില്‍ പരിഭ്രാന്തി ഉയര്‍ന്നത്. ഇതിന് പിന്നാലെ ബൈഡന്‍ മാറിനില്‍ക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമായി. 81 കാരനായ ബൈഡന് പകരം മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവും ശക്തമായി. അതിനിടയിലാണ് ബരാക് ഒബാമ തന്നെ ബൈഡനെ പിന്തുണച്ച് രംഗത്തെത്തിയത്.

മോശമായ സംവാദങ്ങള്‍ സംഭവിക്കുമെന്നും അതിന്റഎ പേരില്‍ ബൈഡനെ തള്ളിപ്പറയരുതെന്നുമാണ് ഒബാമ അഭിപ്രായപ്പെട്ടത്. ജീവിതകാലം മുഴുവന്‍ സാധാരണക്കാര്‍ക്കുവേണ്ടി പോരാടിയ ബൈഡനെ ഒരു സംവാദത്തിന്റെ പേരില്‍ വിലയിരുത്തരുതെന്നും ഒബാമ ഓര്‍മ്മിച്ചു. ബൈഡന്‍ വലിയ വിജയം നേടാനായി എല്ലാവരും പരിശ്രമിക്കണമെന്നും മുന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തു. അതിനിടെ ബൈഡനും ആത്മവിശ്വാസം പ്രകടിപ്പിച്ച് രംഗത്തെത്തി. മത്സരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പോരാടി ജയിക്കുമെന്നുമാണ് ബൈഡന്‍ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here