അമ്മ വാര്‍ഷികയോഗം ഇന്ന്: മൂന്നാംവട്ടവും മോഹന്‍ലാല്‍

0
13

കൊച്ചി: താരസംഘടന അമ്മയുടെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഇന്ന് കൊച്ചിയില്‍. അധ്യക്ഷനായി മൂന്നാം വട്ടവും മോഹന്‍ലാല്‍ തുടരുമ്പോഴും കാല്‍നൂറ്റാണ്ടായുള്ള പദവികള്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഒഴിയുമെന്ന പ്രത്യേകയുണ്ട് ഇക്കുറി. പകരക്കാരനാകാനായി സിദ്ദിഖ് ഉള്‍പ്പടെയുള്ളവര്‍ മത്സരിക്കാന്‍ എത്തുമ്പോള്‍ പതിവിനപ്പുറമുള്ള പോരാട്ട ചിത്രമാണ് ഇക്കുറിയില്‍ അമ്മയില്‍ കാണാനാകുന്നത്.

ഇടവേളകള്‍ ഇല്ലാത്ത ചുമതലക്കാരനെന്ന വിശേഷണത്തോടെ അമ്മയുടെ മുഖമായിരുന്നു ഇടവേള ബാബു. എന്നാല്‍ പുതിയ മുഖങ്ങള്‍ വരട്ടെ എന്ന നിലപാടില്‍ ബാബു പദവിയില്‍ നിന്ന് ഒഴിയുമ്പോള്‍ തെളിയുന്നത് അമ്മയിലെ മത്സരചിത്രം. പകരക്കാരായി മത്സരത്തിനുള്ളത് സിദ്ദിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍. ഇത് വരെ ഭരണസമിതിയുടെ വക്താവായിരുന്ന കുക്കു നേതൃത്വവുമായി അകന്നതോടെ മത്സരത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. നടന്‍ ജഗദീഷും ജയന്‍ ചേര്‍ത്തലയും മഞ്ജു പിള്ളയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ളത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമുണ്ട്. ആകെ ഭാരവാഹികളില്‍ നാല് പേര്‍ വനിതകളായിരിക്കണമെന്നാണ് സംഘടനയുടെ ഭരണഘടന.

എക്‌സിക്യൂട്ടിവ് കമ്മറ്റിയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ അവസാനഘട്ട നീക്കുപോക്കുകളും നടന്നേക്കാം. ഉണ്ണി മുകുന്ദനെ ട്രഷറര്‍ സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. വോട്ടവകാശമുള്ള 506 അംഗങ്ങളുണ്ട് സംഘടനയില്‍. 3 വര്‍ഷത്തിലൊരിക്കലുള്ള തെരഞ്ഞെടുപ്പ് പൊതുയോഗമാണ് ഇന്ന് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here