കോഴിക്കോട് പന്ത്രണ്ടുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം

0
13

കോഴിക്കോട്: അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന 12 വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി വെന്റിലേറ്ററിലാണ്്.

ഫാറൂഖ് കോളജിനു സമീപം ഇരുമുളിപ്പറമ്പ് സ്വദേശിയാണ് 12 വയസുകാരന്‍. പുതുച്ചേരിയിലെ ലബോറട്ടറിയില്‍നിന്നു കുട്ടിയുടെ സ്രവ പരിശോധനാഫലം വന്നതോടെയാണ് രോഗം വ്യക്തമായത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
അച്ചനമ്പലം കുളത്തില്‍ കുളിച്ചതു കുട്ടിക്കു രോഗബാധയുണ്ടാകാന്‍ കാരണമായെന്നാണ് സംശയം. അവിടെ കുളിച്ച മറ്റുള്ളവരെ നിരീക്ഷിച്ചുവരികയാണ്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അടുത്തിടെ മലപ്പുറം, കണ്ണൂര്‍ സ്വദേശികള്‍ മരണമടഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here