ഒട്ടാവ: വിപുലമായ ആഘോഷപരിപാടികളോടെ രാജ്യം കാനഡ ഡേ ആഘോഷിച്ചു. 157-ാം ജന്മദിനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
തലസ്ഥാന നഗരിയായ ഒട്ടാവയില്‍ കാനഡ ഡേ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. കാനഡ ഡേ പ്രസംഗത്തില്‍ കാനഡയുടെ സംസ്‌കാരങ്ങളെയും മൂല്യങ്ങളെയും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉയര്‍ത്തിപ്പിടിച്ചു.
ലെബ്രെട്ടണ്‍ ഫ്ളാറ്റ്സ് പാര്‍ക്ക്, പാര്‍ലമെന്റ് ഹില്‍ എന്നിവടങ്ങളില്‍ ഗംഭീര പരിപാടികളാണ് നടന്നത്. ലെബ്രറ്റണ്‍ പാര്‍ക്ക് ഫ്ളാറ്റിലേക്ക് ചുവപ്പും വെള്ളയും വസ്ത്രം ധരിച്ച ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്സ് ഡസന്‍ കണക്കിന് വിമാനങ്ങളുമായി ആചാരപരമായി ഫ്ളൈപാസ്റ്റ് നടത്തി.