മറിമായം ടീം അവതരിപ്പിക്കുന്ന പഞ്ചായത്ത് ജെട്ടി ജൂലൈ 26ന് തിയേറ്ററുകളിലെത്തും. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് മണികണ്ഠന്‍ പട്ടാമ്പിയും സലിം ഹസ്സനും ചേര്‍ന്നാണ്.
മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസ്സന്‍, നിയാസ് ബക്കര്‍, വിനോദ് കോവൂര്‍, ഉണ്ണിരാജ്, മണി ഷൊര്‍ണൂര്‍, റിയാസ്, രാഘവന്‍, സജിന്‍, സെന്തില്‍, അരുണ്‍ പുനലൂര്‍, ആദിനാട് ശശി, ഉണ്ണി നായര്‍, രചന നാരായണന്‍കുട്ടി, സ്‌നേഹ ശ്രീകുമാര്‍, വീണാ നായര്‍, രശ്മി അനില്‍, കുളപ്പുള്ളി ലീല, സേതുലക്ഷ്മിയമ്മ, ഷൈനി സാറ, പൗളി വിത്സന്‍ തുടങ്ങി അന്‍പതിലേറെ അഭിനേതാക്കളാണ് വേഷമിടുന്നത്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് രഞ്ജിന്‍ രാജാണ്.
പുലിവാല്‍ക്കല്യാണം, പഞ്ചവര്‍ണ്ണ തത്ത, ആനക്കള്ളന്‍, ആനന്ദം പരമാനന്ദം എന്നി ചിത്രങ്ങള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സും ഗോവിന്ദ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. പ്രേം പെപ്‌കോ, ബാലന്‍ കെ മങ്ങാട്ട് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ്.