രാജമൗലി ചിത്രത്തില്‍ വില്ലനായി പൃഥ്വിരാജ് ?

0
14

വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയില്‍ മഹേഷ് ബാബു നായകനാവുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളിലാണ് രാജമൗലി. ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമായി വരുന്ന ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളും സാങ്കേതിക വിദഗ്ധരും അണിനിരക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇപ്പോള്‍ പുതിയൊരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ഒരു മലയാളി താരത്തേക്കുറിച്ചാണ് വാര്‍ത്ത. ഈ വമ്പന്‍ പ്രോജക്റ്റില്‍ മലയാളികളുടെ പ്രിയനടന്‍ പൃഥ്വിരാജ് സുകുമാരനും ഭാഗമായേക്കും എന്നാണ് റിപ്പോര്‍ട്ട്.

ഇനിയും പേരിട്ടിട്ടില്ലാത്ത ഈ രാജമൗലി-മഹേഷ് ബാബു ചിത്രത്തില്‍ വില്ലന്‍ വേഷത്തിലായിരിക്കും പൃഥ്വിരാജ് എത്തുക. സിനിമയുമായി ബന്ധപ്പെട്ട് രാജമൗലിയും പൃഥ്വിരാജും ധാരണയിലെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബോളിവുഡില്‍ നിന്നുള്ള വലിയൊരു സ്റ്റുഡിയോ ആയിരിക്കും ചിത്രം നിര്‍മിക്കുക. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആരംഭിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here