അജിതിന്റെ മാസ് ആക്ഷന്‍ ചിത്രം വിടാമുയര്‍ച്ചിയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു

0
87

അജിതിനെ നായകനാക്കി സംവിധായകന്‍ മഗിഴ് തിരുമേനി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷന്‍ ചിത്രമായ വിടാമുയര്‍ച്ചിയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മ്മിക്കുന്ന ഈ വമ്പന്‍ ചിത്രം അവസാനഘട്ട ചിത്രീകരണത്തിലാണ്. തെന്നിന്ത്യന്‍ സിനിമാ ലോകവും അജിത് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

മങ്കാത്ത എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച അജിത് കുമാര്‍- അര്‍ജുന്‍- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുകയാണ് വിടാമുയര്‍ച്ചിയിലൂടെ. ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഓഗസ്റ്റ് മാസത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കും. അതിന് ശേഷം ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും.

തമിഴിലെ സെന്‍സേഷണല്‍ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശ്, എഡിറ്റിംഗ് നിര്‍വഹിക്കുന്നത് എന്‍ ബി ശ്രീകാന്ത് എന്നിവരാണ്. മിലന്‍ കലാസംവിധാനം നിര്‍വഹിക്കുമ്പോള്‍ സംഘട്ടനം ഒരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പന്‍ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സണ്‍ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സും സ്വന്തമാക്കിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here