ചന്നപട്ടണത്ത് ദേവഗൗഡയുടെ മകള്‍ സ്ഥാനാര്‍ത്ഥിയായേക്കും

0
12

ബെംഗളൂരു: കുമാരസ്വാമി എംപിയായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തില്‍ അദ്ദേഹം ഒഴിയുന്ന ചന്നപട്ടണ നിയോജക മണ്ഡലത്തില്‍ ദേവഗൗഡയുടെ മകള്‍ അനസൂയ മഞ്ജുനാഥ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. ബംഗളുരു റൂറല്‍ മണ്ഡലത്തില്‍ ഡികെ ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷിനെ അനസൂയയുടെ ഭര്‍ത്താവ് ഡോ. മഞ്ജുനാഥ തോല്‍പ്പിച്ചിരുന്നു.

ഇന്ന് ചേരുന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവില്‍ സീറ്റ് ജെഡിഎസ്സിന് നല്‍കുന്നതില്‍ തീരുമാനം ഉണ്ടാകും. ശനിയാഴ്ച ജെഡിഎസ് സംസ്ഥാന സമിതി ചേര്‍ന്ന് അനസൂയയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചേക്കും. അനസൂയ മത്സരിക്കാന്‍ ഇറങ്ങിയാല്‍ ദേവഗൗഡ കുടുംബത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന പത്താമത്തെ അംഗമാകും. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി എംഎല്‍സി പുട്ടണ്ണയെയും കുസുമ ഹനുമന്തരായപ്പയെയുമാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ഇരുവരും വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള നേതാക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here