കാസര്‍കോട്: കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്കാണ് ശാരീരിക അസ്വസ്ഥതയും ശ്വാസതടസവും അനുഭവപ്പെട്ടത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
ആശുപത്രിക്ക് തൊട്ട് സമീപത്താണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ പറയുന്നത് അനുസരിച്ച് ആദ്യം പ്രദേശത്ത് ദുര്‍ഗന്ധം പടര്‍ന്നു. അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ചില കുട്ടികള്‍ക്ക് തലകറക്കവും ചിലര്‍ക്ക് തലവേദനയും മറ്റ് ചിലര്‍ക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്.