മുതലപ്പൊഴിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

0
12

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ സന്ദര്‍ശനം നടത്താനെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ കുത്തിയിരുന്ന് മന്ത്രിയുടെ വാഹനം തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. മന്ത്രിയുടെ സന്ദര്‍ശനം പ്രഹസനമാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

മുതലപ്പൊഴിയുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ് മന്ത്രി പുറത്തേക്കു വന്നപ്പോഴായിരുന്നു പ്രതിഷേധം. കേന്ദ്രമന്ത്രിയുടെ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിനായുള്ള യാതൊന്നും ഉണ്ടായില്ലെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സ്ത്രീകളടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ ചര്‍ച്ച നടന്ന ഓഫിസ് ഉപരോധിച്ചു. ഇതിനിടെ ജോര്‍ജ് കുര്യന്‍ മടങ്ങുകയും ചെയ്തു. നേരത്തെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചില്ലെന്ന് ആരോപിച്ചും പ്രവര്‍ത്തകര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് രണ്ട് പ്രതിനിധികളെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നു.

ഉന്നയിച്ച വിഷയങ്ങളില്‍ മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ലെന്നും ആലോചിക്കാമെന്നു മാത്രമാണ് പറഞ്ഞതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. 23 മത്സ്യത്തൊഴിലാളികളുടെ മരണത്തിനു മന്ത്രി മറുപടി പറയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പിന്നീട് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി.

LEAVE A REPLY

Please enter your comment!
Please enter your name here