കോവളത്ത് അമ്മായിയമ്മയും മരുമകനും മരിച്ചനിലയില്‍

0
57

തിരുവനന്തപുരം: കോവളം വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വര്‍ണം റോഡില്‍ വാടക വീട്ടില്‍ അമ്മായിയമ്മയെയും മരുമകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ശ്യാമള (76), സാബു ലാല്‍ (50) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴരയോടെ ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഒരു മാസം മുന്‍പ് ഭാര്യ മരിച്ചതിനെ തുടര്‍ന്ന് സാബു ലാല്‍ മനോവിഷമത്തിലായിരുന്നു. അര്‍ബുദബാധിതയായി ഒരു വര്‍ഷത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ഇവരുടെ മരണം. അമ്മായിഅമ്മയെ, സാബു ലാല്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു പ്രാഥമിക നിഗമനം.

ശ്യാമളയെ കൊലപ്പെടുത്തി സാബു ലാല്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. അമ്മയെയും കൊണ്ടുപോകുന്നു എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു സാബു ലാലിന്റെ മൃതദേഹം. ശ്യാമള നിലത്ത് മരിച്ചു കിടക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here