ബ്രിട്ടനില്‍ എക്‌സിറ്റ്‌പോള്‍ ഫലം യാഥാര്‍ത്ഥ്യമായി; ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്; 14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് ഭരണത്തിന് അന്ത്യം

0
5

ലണ്ടന്‍: ബ്രിട്ടനില്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. 14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് ഭരണം അവസാനിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലത്തിലുണ്ടായിരുന്നത്.

ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകള്‍ തൂത്തെറിയപ്പെടുമെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ബ്രിട്ടീഷ് തെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങള്‍ പുറത്തു വരുന്നത്. ഇതുവരെ പുറത്തു വന്ന ഫലങ്ങളില്‍ മഹാഭൂരിപക്ഷവും നേടിയത് ലേബര്‍ തന്നെ. കണ്‍സര്‍വേറ്റീവുകളുടെ കുത്തക സീറ്റുകള്‍ ഓരോന്നായി നിലം പരിശായി തുടങ്ങിയിട്ടുണ്ട്. ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

650 അംഗ പാര്‍ലമെന്റില്‍ ലേബര്‍ പാര്‍ട്ടി 410 സീറ്റ് നേടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 131 സീറ്റ് മാത്രമാണുള്ളത്.

ഹഫ്ടണ്‍ ആന്‍ഡ് സുന്ദര്‍ലാന്‍ഡ് സൗത്തിലെ സീറ്റ് നിലനിര്‍ത്തിക്കൊണ്ടാണ് ലേബര്‍ പാര്‍ട്ടിയുടെ തേരോട്ടം ആരംഭിച്ചത്. ലേബര്‍ അധികാരത്തിലെത്തിയാല്‍ വിദ്യാഭ്യാസ സെക്രട്ടറിയാകുമെന്ന് കരുതപ്പെടുന്ന ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ ആണ് വന്‍ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്തിയിരിക്കുന്നത്. ലേബര്‍ പാര്‍ട്ടി 18,847 വോട്ടുകള്‍ നേടിയപ്പോള്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നേടാനായത് 5,514 സീറ്റുകള്‍ മാത്രമായിരുന്നു. ഭരണകക്ഷിക്ക് ഭീഷണിയായി എത്തിയ റിഫോം യു കെ പാര്‍ട്ടിക്ക് ഇവിടെ 11,668 വോട്ടുകള്‍ നേടി ടോറികള്‍ക്ക് മുന്‍പില്‍ എത്താനായി എന്നത് ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here