ന്യൂഡല്‍ഹി: ഹാഥ്റസില്‍ കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ന് രാവിലെയാണ് രാഹുല്‍ അലിഗഢിലെത്തി കുടുംബങ്ങളെ സന്ദര്‍ശിച്ചത്. തങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് രാഹുല്‍ വാഗ്ദാനം ചെയ്തതായി അദ്ദേഹം സന്ദര്‍ശിച്ചവരില്‍ ഒരാള്‍ പറഞ്ഞു. തുടര്‍ന്ന് ഹാഥ്‌റസിലേക്ക് രാഹുല്‍ യാത്ര തിരിച്ചു.