പരിസര ശുചിത്വവും പൗരബോധവും
രണ്ടാം ഭാഗം
കുട്ടിക്കാലത്തു നാട്ടിന്‍ പുറത്തുണ്ടായിരുന്ന ഒരു കളി
കുട്ടികളെ ഇക്കിളിയിടുമ്പോള്‍ കൂടെ ഒരു പാട്ടും പാടും
‘പിപ്പിരു പിരു പേരപ്പാ ഞങ്ങടെ പറമ്പില്‍ തൂറല്ലേ
അങ്ങേപ്പറമ്പില്‍ തൂറിക്കോ’
ഇതാണ് ഇന്നത്തെ മലയാളി ലൈന്‍.
സ്വന്തം പുരയിടത്തിലെ സകല അവശിഷ്ടങ്ങളും അങ്ങേ പറമ്പില്‍ പറ്റിയില്ലെങ്കില്‍ പൊതുസ്ഥലത്ത് തട്ടും.
പരിസര ശുചിത്വം പാലിക്കുന്നുണ്ടോ എന്നു ഉറപ്പാക്കേണ്ട ഒരധികാരിയാണ് അടുത്ത നാളില്‍ അവശിഷ്ടം റോഡില്‍ ഇട്ടതിന് പിടിക്കപ്പെട്ടത്.
ഇവരൊക്കെ നാട്ടില്‍ പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ സര്‍ക്കാരിനെ പഴിക്കും. ജീവനാഡിയായ നീര്‍ച്ചാലുകളില്‍ അവശിഷ്ടം ഉപേ ക്ഷിക്കുന്നവരാണ് പലരും.
വിദേശങ്ങളിലെ കര്‍ശന നിയമം പാലിക്കുന്ന പലരും നാട്ടില്‍ എന്തു വൃത്തികേടും കാണിക്കാന്‍ മടിയില്ലാത്തവരാകുന്നതു് എന്തുകൊണ്ടെന്നറിയില്ല.
തുടരും…….