ഡല്‍ഹി:ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രകടന പത്രികയിലൂടെ ന്യൂനപക്ഷ പ്രീണനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് മോദി ആരോപിച്ചു. മുസ്ലീം ലീഗിന്റെ താല്‍പര്യങ്ങള്‍ അങ്ങനെയാണ് പത്രികയില്‍ കടന്നു കൂടിയത്. വടക്കേ ഇന്ത്യയിലും, തെക്കേ ഇന്ത്യയിലും കോണ്‍ഗ്രസിന് വിരുദ്ധ രാഷ്ട്രീയമാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. കോണ്‍ഗ്രസടങ്ങുന്ന ഇന്ത്യ സഖ്യം സനാതന ധര്‍മ്മത്തെ തകര്‍ക്കാനാണ് നോക്കുന്നതെന്നും നരേന്ദ്ര മോദി ആരോപിച്ചു.
പശ്ചിമബംഗാളില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും മോദി രൂക്ഷ വിമര്‍ശനം നടത്തി. ക്രമസമാധാനം ഉറപ്പാക്കുന്നതില് തൃണമൂല്‍ കോണ്‍ഗ്രസ് പൂര്‍ണ പരാജയം എന്ന് മോദി പറഞ്ഞു. ടിഎംസിക്ക് അവരുടെ അഴിമതിക്കാരായ നേതാക്കളുടെ അക്രമത്തിനെല്ലാം ലൈസന്‍സ് വേണം. അതുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ വരുമ്പോള്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. ബംഗാളിലെ ജല്‍പായ്ഗുരിയിലെ റാലിയിലാണ് പരാമര്‍ശം.
മുസ്ലീംലീഗിന്റെ വിചാരധാരകള്‍ നിറഞ്ഞതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയെന്നായിരുന്നു ഇന്നലെ ഉത്തര്‍പ്രദേശിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദി ആരോപിച്ചത്. ഇതിനുതുടര്‍ച്ചയായാണ് വീണ്ടും കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ മോദി വിമര്‍ശനവുമായി രംഗത്തെത്തിയത്.
സ്വാതന്ത്ര്യസമര കാലത്തെ മുസ്ലീംലീഗിന്റെ ആശയങ്ങള്‍ക്ക് സമാനമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്നായിരുന്നു മോദിയുടെ വിമര്‍ശനം. മുസ്ലീംലീഗിന്റെ വിചാരധാരകള്‍ നിറഞ്ഞതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയെന്ന് മോദി ആരോപിച്ചു.
സ്വാതന്ത്ര്യ സമര കാലത്ത് ലീഗില്‍ നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രതിഫലിക്കുന്നത്. അവശേഷിക്കുന്ന ഭാഗം ഇടത് പക്ഷത്തിന്റെ നിലപാടുകളെന്നും മോദി പറഞ്ഞു.രാഷ്ട്ര നിര്‍മ്മാണത്തിനുള്ള ഒരു നിര്‍ദ്ദേശവും കോണ്‍ഗ്രസിന് സ്വന്തമായി ഇല്ല. ഈ പ്രകടനപത്രികയുമായി രക്ഷപ്പെടാന്‍ കോണ്‍ഗ്രസിനാകില്ലെന്നും മോദി പറഞ്ഞു.