ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മലയാളിയും; സോജന്‍ ജയിച്ചുകയറിയത് ആഷ്‌ഫെഡില്‍ നിന്ന്

0
47

ലണ്ടന്‍: ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയായി കൈപ്പുഴക്കാരന്‍ സോജന്‍ ജോസഫ്. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നു സോജന്‍ ജോസഫ്. ആഷ്‌ഫെഡ് മണ്ഡലത്തില്‍ നിന്നാണ് സോജന്‍ വിജയിച്ചു. ആഷ്‌ഫെഡ് ബറോ കൗണ്‍സിലിലെ കൗണ്‍സിലറും എന്‍എച്ച്എസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ് മേധാവിയുമാണ് സാജന്‍ ജോസഫ്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ആഷ്‌ഫെഡ് മണ്ഡലത്തെ കയ്യടക്കിയിരുന്ന കണ്‍സര്‍വേറ്റീവ് പ്രമുഖന്‍ ഡാമിയന്‍ ഗ്രീനിനൈയാണ് സോജന്‍ പരാജയപ്പെടുത്തിയത്. 15,262 വോട്ടുകള്‍ നേടി സോജന്‍ വിജയം ഉറപ്പിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീന്‍ നേടിയത് 13483 വോട്ടുകളാണ്. തൊട്ടു പിന്നില്‍ റീഫോം യുകെയുടെ ട്രിട്രാം കെന്നഡി ഹാര്‍പ്പറാണ് എത്തിയത്. 10,141 വോട്ടുകള്‍ നേടിയ കെന്നഡി ഹാര്‍പ്പറും ചേര്‍ന്ന് ശക്തമായ പോരാട്ടമാണ് ആഷ്‌ഫോര്‍ഡില്‍ കാഴ്ച വച്ചത്.

സോജന്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ലേബര്‍ പാര്‍ട്ടിയുടെയും 20 വര്‍ഷമായി പാര്‍ട്ടി യൂണിയനായ യൂനിസന്റെയും സജീവ പ്രവര്‍ത്തകനാണ്. മുന്‍പ് സോജന്‍ പാര്‍ട്ടിയുടെ ലോക്കല്‍ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റിയിലും ഉള്‍പ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here