യുഎഇയിലെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇനി യുപിഐവഴി പണമടയ്ക്കാം

0
19

ദുബായ് : യുഎഇയിലെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇനി യുപിഐ സംവിധാനം വഴി ഷോപ്പിങ് നടത്താം. മാളുകളടക്കം 60,000 സ്ഥാപനങ്ങളില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്ത് പണമടയ്ക്കാന്‍ സൗകര്യമൊരുക്കും.

ദുബായ് മാള്‍, എമിറേറ്റ്സ് മാള്‍ തുടങ്ങി വന്‍ഷോപ്പിങ് കേന്ദ്രങ്ങളിലുള്‍പ്പെടെ രണ്ടുലക്ഷത്തോളം പേമെന്റ് ടെര്‍മിനലുകള്‍ ഇതിനായി സജ്ജമാക്കുന്നുണ്ട്.

ഇന്ത്യയില്‍ യുപിഐ സേവനം ലഭ്യമാക്കുന്ന എന്‍.പി.സി.ഐ.യും യു.എ.ഇ.യിലെ ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണലും ചേര്‍ന്നാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ ദുബായില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നേരത്തേ ദുബായിലെ മഷ്റിഖ് ബാങ്ക് നിയോപേയുമായി ചേര്‍ന്ന് ഫോണ്‍പേ പേമെന്റിന് സൗകര്യം ഒരുക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here