കാനഡയിലെ ലൈഫ് ലാബ്സിനെ 1.35 ബില്യണ്‍ ഡോളറിന് യുഎസ് കമ്പനി വാങ്ങി

0
11

ഒട്ടാവ: കാനഡയിലെ ഏറ്റവും വലിയ മെഡിക്കല്‍ ടെസ്റ്റിംഗ് കമ്പനിയായ ലൈഫ് ലാബ്സിനെ 1.35 ബില്യണ്‍ ഡോളറിന് അമേരിക്കന്‍ കമ്പനി ഏറ്റെടുത്തു. ന്യൂജേഴ്സി ആസ്ഥാനമായുള്ള ക്വസ്റ്റ് ഡയഗ്‌നോസ്റ്റിക്സാണ് കമ്പനി ഏറ്റെടുത്തത്. 17 വര്‍ഷമായുള്ള ലൈഫ് ലാബ്സിന്റെ കാനഡയിലെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ തുടരുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ലൈഫ് ലാബ്സ് കനേഡിയന്‍ ആസ്ഥാനം, മാനേജ്മെന്റ് ടീം, സ്വന്തം ബ്രാന്‍ഡ് എന്നിവ നിലനിര്‍ത്തും.

ഏറ്റെടുക്കലോടെ ഹെല്‍ത്ത് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ കമ്പനിയായി ലൈഫ് ലാബ്‌സ് മാറും. കാനഡയിലെ മറ്റൊരു ഹെല്‍ത്ത്കെയര്‍ കമ്പനി ഡൈനകെയറും അമേരിക്കന്‍ കമ്പനിയുടെ ഉടമസ്ഥതയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here