പോര്‍ച്ചുഗലിനെ കീഴടക്കി ഫ്രാന്‍സ് യൂറോ കപ്പ് ഫുട്‌ബോള്‍ സെമിയില്‍

0
46

ഹാംബുര്‍ഗ്: ആവേശം നിറഞ്ഞ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ കീഴടക്കി ഫ്രാന്‍സ് യൂറോ കപ്പ് ഫുട്‌ബോള്‍ സെമിയിലെത്തി. ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗല്‍ താരം ജോവ ഫെലിക്‌സ് കിക്ക് പാഴാക്കിയപ്പോള്‍ ഫ്രാന്‍സിന്റെ 5 കിക്കുകളും ലക്ഷ്യത്തിലെത്തി. സെമിയില്‍ സ്‌പെയിനാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.

90 മിനിറ്റിലും എക്‌സ്ട്രാ ടൈമിലും ഇരു ടീമിന്റെയും ഗോള്‍മേഖലയില്‍ നടന്ന മിന്നലാക്രമങ്ങള്‍ ഗോളാകാതെ പോയതിന്റെ തുടര്‍ച്ചയായിരുന്നു ഷൂട്ടൗട്ട്. ഫ്രാന്‍സ് ഗോളി മൈക്ക് മെയ്‌നാനും പോര്‍ച്ചുഗല്‍ ഗോളി ഡിയോഗോ കോസ്റ്റയും നടത്തിയ രക്ഷപ്പെടുത്തലുകളും മത്സരം എക്‌സ്ട്രാ ടൈമിലേക്കു നീട്ടി. പോര്‍ച്ചുഗലിന്റെ വെറ്ററന്‍ ഡിഫന്‍ഡര്‍ പെപ്പെയുടെ നേതൃത്വത്തിലുള്ള പ്രതിരോധ നിര കിലിയന്‍ എംബപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രാന്‍സിന്റെ മുന്നേറ്റനിരയ്ക്ക് പലവട്ടം ഗോളവസരങ്ങള്‍ നിഷേധിച്ചു.

മറുവശത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നീക്കങ്ങള്‍ക്കു മൂര്‍ച്ച കുറഞ്ഞതു പോര്‍ച്ചുഗലിനും തിരിച്ചടിയായി. ആറാമത്തെ യൂറോ കപ്പ് ടൂര്‍ണമെന്റ് കളിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിടവാങ്ങലിനും മത്സരം വേദിയായി. ഇതു തന്റെ അവസാന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പായിരിക്കുമെന്നു ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here