സംസ്ഥാനത്ത് പനി പടരുന്നു; അഞ്ചുദിവസത്തിനിടെ അരലക്ഷത്തിലേറെപ്പേര്‍ പനിബാധിതര്‍

0
14

തിരുവനന്തപുരം: സംസ്ഥാനത്ത് പനിപടരുന്നു. അരലക്ഷം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. അഞ്ച് ദിവസത്തെ കണക്ക് പുറത്തുവരുമ്പോള്‍ 55,830 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇന്നലെ മാത്രം 11, 438 പേര്‍. അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 493 പേര്‍ക്ക് ഡെങ്കിപ്പനിയും 158 പേര്‍ക്ക് എച്ച് 1 എന്‍1 ഉം സ്ഥിരീകരിച്ചു.

അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രോഗവിവരകണക്കുകള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടത്. അഞ്ച് ദിവസത്തെ കണക്ക് അനുസരിച്ച് ഡെങ്കി സംശയിക്കുന്നത് 1693 പേര്‍ക്കാണ്. സ്ഥിരീകരിച്ചത് 493 പേര്‍ക്ക്. രണ്ട് ഡെങ്കി മരണം സംശയിക്കുന്നു. 69 പേര്‍ക്ക് എലിപ്പനി, മൂന്ന് മരണം. 64 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും 21 പേര്‍ക്കു ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു. ആറ് വെസ്റ്റ് നൈല്‍ കേസുകളാണ് സ്ഥിരീകരിച്ചത്.

എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്ന രോഗകണക്കുകള്‍ ജൂലൈ 1നാണ് ആരോഗ്യവകുപ്പ് നിര്‍ത്തിവച്ചത്. ശമ്പളം കിട്ടാത്ത എന്‍എച്ച്എം ജീവനക്കാര്‍ നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകീകൃത കണക്ക് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവച്ചത്. ഇന്നലെ എന്‍എച്ച്എം ജീവനക്കാര്‍ക്കായി 45 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിന് പിന്നാലെയാണ് വെബ്‌സൈറ്റില്‍ കണക്ക് പ്രസിദ്ധീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here