തിരുവനന്തപുരത്ത് അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

0
51

തിരുവനന്തപുരം: അമ്മയെയും മകളെയും മവീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലോട് പേരയം ചെല്ലഞ്ചിയിലാണ് സംഭവം. ചെല്ലഞ്ചി ഗീതാലയത്തില്‍ സുപ്രഭ (88), ഗീത (59) എന്നിവരാണു മരിച്ചത്. സംഭവം നടക്കുമ്പോള്‍ ഗീതയുടെ ഭര്‍ത്താവ് വത്സലന്‍ വീട്ടില്‍ ഉണ്ടായിരുന്നു. പാലോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണു ബന്ധുക്കള്‍ പറയുന്നത്. ഇന്നു രാവിലെ എട്ടരയോടെ ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്കുള്ളിലുമാണ് കണ്ടെത്തിയത്. അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

3 ദിവസം മുന്‍പ് 12 സെന്റ് വസ്തുവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഇവര്‍ക്ക് പ്രതികൂലമായിട്ടായിരുന്നു വിധി. ഇത് ഇരുവരെയും മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here