ഫ്രാന്‍സില്‍ ഇടതുസഖ്യം മുന്നില്‍; തീവ്രവലതര്‍ അധികാരത്തിലെത്തില്ല

0
50

പാരിസ്: ഫ്രാന്‍സിലെ ദേശീയ തെരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോള്‍ ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായി. ഇടതുപക്ഷം സഖ്യമാണ് മുന്നില്‍. തീവ്ര വലതുപക്ഷമായ നാഷനല്‍ റാലിയെ മൂന്നാം സ്ഥാനത്താക്കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുടെ മിതവാദി സഖ്യം രണ്ടാമതെത്തുമെന്നാണ് ഇതുവരെയുള്ള ഫലസൂചന.

അതേസമയം, തീവ്രവലത് പക്ഷം അധികാരത്തിലെത്തില്ലെന്നുമുറപ്പായി. തീവ്രവലതിന്റെ മുന്നേറ്റം തടഞ്ഞത് ഇടതുസഖ്യവും മധ്യപക്ഷവും തമ്മിലുണ്ടാക്കിയ ധാരണയാണ്. ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സഭയില്‍ ഇടതുപക്ഷം കൂടുതല്‍ സീറ്റ് നേടും. പരാജയകാരണം എതിരാളികള്‍ ഉണ്ടാക്കിയ അവിശുദ്ധ സഖ്യമെന്ന് തീവ്രവലത് പക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി ആരോപിച്ചു.

ആര്‍ക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന സാഹചര്യത്തിലാണ് ഇടത് സഖ്യവും മധ്യപക്ഷവും തമ്മില്‍ ധാരണയുണ്ടാക്കിയത്. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ തൂക്കുമന്ത്രി സഭയ്ക്കാണ് സാധ്യതയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. 577 അംഗ പാര്‍ലമെന്റില്‍ 289 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായിട്ടുള്ളത്.

ഇടത് സഖ്യം അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഗബ്രിയേല്‍ അത്താല്‍ രാജി പ്രഖ്യാപിച്ചു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ മരീന്‍ ലെ പെന്നിന്റെ തീവ്രവലത് പാര്‍ട്ടി മുന്നേറിയതിന് പിന്നാലെ ഇടത് മിതവാദി സഖ്യവും ചേര്‍ന്നുള്ള മുന്നണിക്കായി ഇമ്മാനുവന്‍ മക്രോണ്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ മൂന്നാം സ്ഥാനത്തുള്ള പല സ്ഥാനാര്‍ത്ഥികളും പിന്‍മാറിയതാണ് തീവ്രവലത് മുന്നേറ്റത്തിന് തടയിട്ടത്. തിങ്കളാഴ്ച രാവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് രാജി കത്ത് കൈമാറുമെന്നാണ് പ്രധാനമന്ത്രി ഗബ്രിയേല്‍ അത്തല്‍ ഞായറാഴ്ച വിശദമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here