ഡല്‍ഹി: രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായ പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്‌കോയിലേക്ക് തിരിച്ചു. ആഗോള സാഹചര്യം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച ചെയ്യുമെന്നും റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തന്റെ സന്ദര്‍ശനം സഹായിക്കുമെന്നും മോദി സന്ദര്‍ശനത്തിനു മുന്നേ പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു.
വൈകിട്ട് ആറിന് മോസ്‌കോയിലെത്തുന്ന പ്രധാനമന്ത്രിക്ക് പ്രസിഡന്റ് പുടിന്‍ അത്താഴ വിരുന്ന് ഒരുക്കും. രണ്ട് നേതാക്കള്‍ മാത്രമുള്ള ചര്‍ച്ച ഇന്ന് നടക്കും. ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടി നാളെയാണ്. മോസ്‌കോയിലെ ഇന്ത്യന്‍ സമൂഹത്തെയും നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. റഷ്യ- യുക്രെയിന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി റഷ്യയിലെത്തുന്നത്.