അങ്കമാലിയില്‍ നാലംഗ കുടുംബം വെന്തുമരിച്ച മുറിയില്‍ പെട്രോള്‍ കാന്‍; ആത്മഹത്യയെന്നു സൂചന

0
44

കൊച്ചി: അങ്കമാലിയില്‍ നാലംഗ കുടുംബം വെന്തുമരിച്ച മുറിയില്‍ പെട്രോള്‍ കാന്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ സംഭവം ആത്മഹത്യയെന്ന നിഗമനത്തിലേക്കെത്തുകയാണ് പൊലീസ്.

ബിനീഷ് പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. അങ്കമാലിയില്‍ വ്യാപാരിയായിരുന്ന ബിനീഷിനു കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.

ജൂണ്‍ 8ന് പുലര്‍ച്ചെയാണ് അങ്കമാലി അങ്ങാടിക്കടവില്‍ താമസിച്ചിരുന്ന ബിനീഷ് കുര്യനും കുടുംബവും മരിച്ചത്. ബിനീഷിന്(45) പുറമെ ഭാര്യ അനുമോള്‍ മാത്യു(40), മക്കളായ ജൊവാന(8), ജസ്വിന്‍(5) എന്നിവരാണ് അന്ന് മരിച്ചത്. താഴത്തെ നിലയില്‍ കിടുന്നുറങ്ങുകയായിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണു മുകളിലത്തെ മുറിയില്‍ തീയാളുന്നത് ആദ്യം കണ്ടത്. ഇവര്‍ ബഹളം വച്ചതിനു പിന്നാലെ നാട്ടുകാരെത്തുകയും തീയണക്കുകയുമായിരുന്നു. അപ്പോഴേക്കും നാലുപേരും വെന്തുമരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here