കുവൈറ്റില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യാക്കാര്‍ മരിച്ചു

0
55

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. സെവന്‍ത് റിംഗ് റോഡിലാണ് അപകടമുണ്ടായത്. നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രാദേശിക കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ജോലി സ്ഥലത്ത് നിന്ന് ഒരു മിനി വാനില്‍ മടങ്ങവേ ഇവര്‍ സഢ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിലായി മറ്റൊരു വാഹനം ഇടിച്ചതോടെ നിയന്ത്രണം വിട്ട് പാലത്തിന്റെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

അബ്ദുള്ള അല്‍ മുബാറക് മേഖലയില്‍ വെച്ചായിരുന്നു അപകടം നടന്നത്. പരുക്കേറ്റവരില്‍ രണ്ട് മലയാളികളുണ്ട്. ബിനു മനോഹരന്‍, സുരേന്ദ്രന്‍ എന്നിവരാണ് പരുക്കേറ്റ മലയാളികള്‍. രാജ്കുമാര്‍ കൃഷ്ണസ്വാമി, അര്‍മാന്‍ എന്നീ ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം പരുക്കേറ്റവരുടെ നില ഗുരുതരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here