ദിലീപും വിനീത് ശ്രീനിവാസനും ഒ്ന്നിക്കുന്ന ഭ.ഭ.ബ

0
45

ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഭ.ഭ.ബ. എന്ന ചിത്രത്തില്‍ ദിലീപും വിനീത്ശ്രീനിവാസനും ഒന്നിച്ചെത്തുന്നു. വിനീത് ശ്രീനിവാസന്റെ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിരുന്ന ധനഞ്ജയ് ശങ്കറാണ് സംവിധാനം. ചിത്രീകരണം ജൂലെ പതിനാലിന് കോയമ്പത്തൂരില്‍ ആരംഭിക്കുന്നു. മാസ് ഫണ്‍ ആക്ഷന്‍ അഡ്വഞ്ചര്‍ മാഡ്നെസ് ജോണറിലുള്ള ഒരു സിനിമയായിരിക്കുമിത്.

ധ്യാന്‍ ശ്രീനിവാസന്‍, സിദ്ധാര്‍ത് ഭരതന്‍, ബാലുവര്‍ഗീസ്, ബൈജു സന്തോഷ്, അശോകന്‍, സലിം കുമാര്‍, ജി. സുരേഷ് കുമാര്‍, ബിജു പപ്പന്‍, ദേവന്‍, വിജയ് മേനോന്‍,നോബി, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണ, കോട്ടയം രമേഷ്, ഷമീര്‍ ഖാന്‍ (പ്രേമലു ഫെയിം) ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍ , നൂറിന്‍ ഷെരീഫ്, ധനശ്രീ, ലങ്കാ ലഷ്മി എന്നിവര്‍ക്കൊപ്പം പ്രശസ്ത കോറിയോഗ്രാഫര്‍ ശാന്തി കുമാറും ഈ ചിത്രത്തില്‍ മുഖ്യമായ വേഷമണിയുന്നു.

ഈ ചിത്രത്തിലെ കോറിയോ ഗ്രാഫി കൈകാര്യം ചെയ്യുന്നത് ശാന്തി കുമാറാണ്. ദമ്പതിമാരായ ഫാഹിം സഫറും നടി നൂറിന്‍ ഷെരീഫുമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൈതപ്രം, വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്‌മാനാണ്.

ഛായാഗ്രഹണം അരുണ്‍ മോഹന്‍ എഡിറ്റിംഗ് രഞ്ജന്‍ ഏബ്രഹാം. കലാസംവിധാനം നിമേഷ് താനൂര്‍, കോ-പ്രൊഡ്യൂസേഴ്സ് വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍ എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുരേഷ് മിത്രക്കരി. കോയമ്പത്തൂര്‍,പൊള്ളാച്ചി, പാലക്കാട് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here