അറുപതിലേറെ പാക്ഭീകരര്‍ ജമ്മുമേഖലയില്‍ നുഴഞ്ഞുകയറിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

0
13

ശ്രീനഗര്‍: ഒളിപ്പോരാട്ടപരിശീലനം ലഭിച്ച അറുപതിലേറെ പാക് ഭീകരര്‍ ജമ്മു മേഖലയിലേക്ക് നുഴഞ്ഞുകയറിയിട്ടുള്ളതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍. മേഖലയിലെ 10 ജില്ലകളും ഭീകരാക്രമണനിഴലിലാണ്. താരതമ്യേന ശാന്തമായിരുന്ന ജമ്മു മേഖലയില്‍ കഴിഞ്ഞ 32 മാസത്തിനിടെ 44 സൈനികരാണു ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്.

അതേസമയം, ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു സൈന്യം ഗോലി-ഗാഡി വനമേഖല വളഞ്ഞത്.

കഴിഞ്ഞ തിങ്കളാഴ്ച കത്വ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിക്കുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെയാണു ഭീകരവിരുദ്ധപോരാട്ടം 200 കിലോമീറ്റര്‍ അകലെ ദോഡ ജില്ലയിലേക്കും വ്യാപിപ്പിച്ചത്.

കത്വ ആക്രമണത്തില്‍ പങ്കുള്ള ഭീകരരാണു ദോഡ ജില്ലയിലെ വനത്തില്‍ ഒളിച്ചിരിക്കുന്നതെന്നു സൈന്യം വ്യക്തമാക്കി. സൈന്യത്തിനുനേരേ 48 മണിക്കൂറിനിടെയുണ്ടായ രണ്ടാമത്തെ ഭീകരാക്രമണമായിരുന്നു കത്വയിലേത്. കഴിഞ്ഞ ഞായറാഴ്ച രജൗരിയിലെ ഒരു സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണനീക്കം സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഏറ്റുമുട്ടലില്‍ ഒരു സൈനികനു പരുക്കേല്‍ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here