സിപിഎമ്മിലെത്തി മൂന്നാംദിവസം കഞ്ചാവ് കേസില്‍ പിടിയിലായി

0
45

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന്റെയും സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെയും നേതൃത്വത്തില്‍ കാപ്പ കേസ് പ്രതിക്കൊപ്പം ചുവപ്പുഹാരമണിയിച്ച് പാര്‍ട്ടിയിലെടുത്ത യുവാക്കളിലൊരാള്‍ മൂന്നാംദിവസം കഞ്ചാവുമായി എക്സൈസിന്റെ പിടിയില്‍. മലയാലപ്പുഴ, മൈലാടുംപാറ സ്വദേശി യദുകൃഷ്ണനാണ് പിടിയിലായത്.

കഴിഞ്ഞ അഞ്ചിനാണ് കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനും യദുകൃഷ്ണനും ഉള്‍പ്പെടെ ബി.ജെ.പി-യുവമോര്‍ച്ച അനുഭാവികളായ 62 പേരെ കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സി.പി.എമ്മിലേക്കു സ്വീകരിച്ചത്. എട്ടിന് കഞ്ചാവുമായി പിടിയിലായ യദുകൃഷ്ണനെ മലയാലപ്പുഴ ലോക്കല്‍ സെക്രട്ടറി മിഥുന്റെ നേതൃത്വത്തില്‍ എക്സൈസ് ഓഫീസില്‍നിന്നു ജാമ്യത്തിലിറക്കി.

കാപ്പ കേസ് പ്രതിയെ പാര്‍ട്ടിയിലെടുത്തതു വിവാദമായപ്പോള്‍ ന്യായീകരണവുമായി മന്ത്രിയും ജില്ലാ സെക്രട്ടറിയും രംഗത്തുവന്നിരുന്നു. കാപ്പ കേസ് രാഷ്ട്രീയപ്രേരിതമായിരുന്നെന്നായിരുന്നു വാദം.

LEAVE A REPLY

Please enter your comment!
Please enter your name here