മലയാളം കണ്ട എക്കാലത്തെയും മികച്ചഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ റീ റീലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 17 ന് ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തും.
പുത്തന്‍ സാങ്കേതികവിദ്യയില്‍ ഫോര്‍ കെ അറ്റ്‌മോസില്‍ ആണ് മണിച്ചിത്രത്താഴ് വീണ്ടും എത്തുന്നത്. 1993ല്‍ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നായ ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, തിലകന്‍, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, ശോഭന, കെപിഎസി ലളിത തുടങ്ങിയവര്‍ തകര്‍ത്തുവാരുകയായിരുന്നു. മലയാളത്തിലെ വന്‍ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളില്‍ റീമേക്ക് ചെയ്തിരുന്നു.
അതേസമയം, മോഹന്‍ലാലിന്റെ ദേവദൂതനും റീ-റിലീസിന് ഒരുങ്ങുകയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത് ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. നേരത്തെ ഭദ്രന്റെ സ്ഫടികം റീ-റിലീസ് ചെയ്തപ്പോള്‍ തിയേറ്ററുകളില്‍ വീണ്ടും തരംഗം സൃഷ്ടിച്ചിരുന്നു.