കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് രണ്ട് ബസുകള്‍ നദിയിലേക്ക് മറിഞ്ഞു. ബസ്സിലുണ്ടായിരുന്ന 63 പേരും നദിയില്‍ ഒലിച്ചുപോയെന്ന് അധികൃതര്‍ അറിയിച്ചു. ത്രിശൂല്‍ നദിയിലേക്കാണ് ബസ്സുകള്‍ മറിഞ്ഞത്.
നേപ്പാളിലെ മദന്‍ – ആശ്രിദ് ദേശീയപാതയിലായിരുന്നു അപകടം. പുലര്‍ച്ചെ മൂന്നരയ്ക്കുണ്ടായ അപകടത്തില്‍ രണ്ട് ബസുകള്‍ നദിയിലേക്ക് വീഴുകയായിരുന്നു. ഇരു ബസ്സുകളിലുമായി 66 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരന്തസമയത്ത് ബസില്‍ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് പേരാണ് അധികൃതരെ വിവരമറിയിച്ചത്.
കനത്ത മഴയായിരുന്നതിനാല്‍ നദിയില്‍ നല്ല ഒഴുക്കുമുണ്ടായിരുന്നു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്്. ബസില്‍ ഉണ്ടായിരുന്ന 63 പേരെയും രക്ഷപ്പെടുത്താനാകുമെന്ന് അധികൃതര്‍ക്ക് പ്രതീക്ഷയില്ല. മണ്ണിടിച്ചില്‍ മൂലം മേഖലയില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നേപ്പാളിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയാണ് തുടരുകയാണ്.