തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. മൂന്നാം ദിവസമായ ഇന്നു രാവിലെ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെയും സ്‌കൂബ ടീമിന്റെയും നേതൃത്വത്തിലുള്ള തെരച്ചില്‍ നടത്തുന്നതിനിടെയാണ്. തകരപ്പറമ്പ്- വഞ്ചിയൂര്‍ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേയില്‍ നിന്ന് ടണലിലൂടെ വെള്ളം ഒഴുകിയെത്തുന്ന കനാലിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്.
ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നലെ താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു. 34 മണിക്കൂര്‍ നീണ്ട തെരച്ചിലാണ് ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിയത്. റെയില്‍വെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലില്‍ സ്‌കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ദൗത്യം ലക്ഷ്യം കണാനായില്ലായിരുന്നു. അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. ആറ് മണിയോടെ സ്‌കൂബ സംഘം ഇന്നലത്തെ തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.