മെഡിക്കല്‍ കോളജിലെ കേടായലിഫ്റ്റില്‍ രോഗിയായ വൃദ്ധന്‍ ആരുമറിയാതെ കുടുങ്ങിക്കിടന്നത് ഒന്നരദിവസം

0
46

തിരുവനന്തപുരം: തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ കേടായ ലിഫ്റ്റിനുള്ളില്‍ രോഗി കുടുങ്ങിക്കിടന്നത് ഒന്നര ദിവസം. മെഡിക്കല്‍ കോളേജിന്റെ ഓര്‍ത്തോ ഒപിയില്‍ വന്ന ഉള്ളൂര്‍ സ്വദേശിയായ രവീന്ദ്രന്‍ നായരാണ് ലിഫ്റ്റില്‍ അകപ്പെട്ടത്. ഇന്ന് ലിഫ്റ്റ് ഓപ്പറേറ്റര്‍ സാങ്കേതിക പ്രശ്‌നം പരിഹരിച്ചപ്പോഴാണ് ഒരാള്‍ അകത്ത് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ശനിയാഴ്ച 11 മണിക്കാണ് നടുവേദനയുമായി രവീന്ദ്രന്‍ നായര്‍ മെഡിക്കല്‍ കോളേജിലെത്തിയത്. 12 മണിയോടെയാണ് ഓര്‍ത്തോ വിഭാഗത്തിലെ ലിഫ്റ്റ് കേടായത്. ഈ സമയത്ത് ലിഫ്റ്റിനുള്ളില്‍പെട്ടു പോകുകയായിരുന്നു രവീന്ദ്രന്‍ നായര്‍. എന്നാല്‍ കേടായ ലിഫ്റ്റില്‍ ആരെങ്കിലും കുരുങ്ങിയിരുന്നോ എന്ന് പോലും മെഡിക്കല്‍ കോളേജ് അധികൃതര്‍ നോക്കിയിരുന്നില്ല.

ഞായറാഴ്ചയും കഴിഞ്ഞ് ഇന്ന് രാവിലെ തുറന്ന് നോക്കിയപ്പോഴാണ് മലമൂത്ര വിസര്‍ജ്യങ്ങള്‍ക്ക് നടുവില്‍ വയോധികന്‍ കിടക്കുന്നത് ലിഫ്റ്റ് ഓപ്പറേറ്റര്‍ കണ്ടത്. രവീന്ദ്രന്റെ മൊബൈല്‍ ഫോണ്‍ നിലത്ത് വീണ് പൊട്ടി കേടായി കിടക്കുകയായിരുന്നു. പെട്ടന്ന് ലിഫ്റ്റ് വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും നിന്ന് പോയപ്പോള്‍ ഫോണ്‍ നിലത്ത് വീണ് പൊട്ടുകയായിരുന്നുവെന്നാണ് രവീന്ദ്രന്‍ പറയുന്നത്.

രവീന്ദ്രന്‍ നായരെ കാണാതായെന്ന് ചൂണ്ടിക്കാട്ടി കുടുംബം മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. നിലവില്‍ രവീന്ദ്രന്‍ നായരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here