തിരുവനന്തപുരം: പിഎസ് സി കോഴ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി ഇന്ന് പൊലീസില്‍ പരാതി നല്‍കും. രാവിലെ പതിനൊന്നു മണിയോടെ അഭിഭാഷകനോടൊപ്പം കോഴിക്കോട് കമ്മീഷണര്‍ ഓഫീസില്‍ എത്തിയാകും പരാതി നല്‍കുക.
പിഎസ്.സി കോഴ ആരോപണത്തില്‍ സത്യം പുറത്തു വരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സും ബിജെപിയും ഇന്ന് പരസ്യ പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കമിടും. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പുതിയ സ്റ്റാന്‍ഡ്പരിസരത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതീകാത്മകമായി വിചാരണ ചെയ്യുന്ന പരിപാടി സംഘടിപ്പിക്കും. രാവിലെ പത്തിന് ബിജെപി കലക്ടറേറ്റ് മാര്‍ച്ച് നടത്തും.