വെടിയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രംപ് ഇലക്ഷന്‍ പ്രചാരണ രംഗത്ത്

0
46

വാഷിങ്ടന്‍: മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ് പ്രചാരണ രംഗത്തേക്ക് തിരികെയെത്തി. പെനിസില്‍വേനിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വച്ച് വെടിയേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപ് പ്രചാരണ രംഗത്ത് വീണ്ടും സജീവമാകുന്നത്.

ട്രംപ് പ്രചാരണത്തിനായി മില്‍വോക്കിലേക്ക് എത്തിയതായി മകന്‍ എറിക് ട്രംപാണ് അറിയിച്ചത്. ട്രംപ് ഫോഴ്‌സ് വണ്‍ (ബോയിങ് 757) എന്ന അദ്ദേഹത്തിന്റെ വിമാനം മില്‍വോക്കില്‍ ലാന്‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് ട്രംപ് പ്രചാരണ രംഗത്തേക്ക് എത്തിയതായി എറിക് സ്ഥിരീകരിച്ചത്. തന്റെ പ്രചാരണത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നു നേരത്തെ തന്നെ ട്രംപ് അറിയിച്ചിരുന്നു.

അതിനിടെ പ്രസിഡന്റ് ജോ ബൈഡന്‍ വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കേണ്ടത് തിരഞ്ഞെുപ്പുകളിലൂടെയാണെന്നും വെടിയുണ്ടകളിലൂടെയല്ലെന്നും ബൈഡന്‍ ഓര്‍മിപ്പിച്ചു. രാഷ്ട്രീയം ഒരിക്കലും യുദ്ധക്കളമാകരുതെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. യുഎസിന്റെ ഭാവി നിര്‍ണയിക്കേണ്ടത് ജനങ്ങളാണ്. ഒരു അക്രമി വിചാരിച്ചാല്‍ അതിനെ മാറ്റിമറിക്കാന്‍ ആകില്ല. രാജ്യത്ത് ഇത്തരം അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ബൈഡന്‍ ആവര്‍ത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here