കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് മൊബൈല്‍ ഷോപ്പ് ഉടമയായ ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ 10 അംഗ സംഘമുണ്ടെന്നാണ്് പൊലീസ് സംശയിക്കുന്നത്. ഹര്‍ഷാദിന്റെ മൊഴി വിശദമൊഴി എടുത്തുവരികയാണ്.
വയനാട് വൈത്തിരിയില്‍ നിന്നാണ് ഹര്‍ഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയില്‍ ഒരു ബൈക്ക് കടയ്ക്ക് സമീപം ഹര്‍ഷാദിനെ ഇറക്കിവിടുകയായിരുന്നു. രാത്രി 8.45 ഓടെ ആണ് ഹര്‍ഷാദ് ഉപ്പയുടെ ഫോണിലേക്ക് വിളിച്ചത്. വൈത്തിരിയില്‍ ഇറക്കി വിട്ടെന്ന് ഉപ്പയെ ഹര്‍ഷാദ് ഫോണിലൂടെ അറിയിക്കുകയായിരുന്നു. കയ്യില്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. വീട്ടിലേക്ക് പോകുന്നതിനിടയിലാണ് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് വിളിക്കുന്നത്. വൈത്തിരിയില്‍ ഇറക്കിവിട്ടെന്നും പറഞ്ഞു. അടിവാരത്തിലേക്ക് വണ്ടി കയറാന്‍ മകനോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അച്ഛന്‍ പറഞ്ഞു.
ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ഇന്നലെ വൈകിട്ടോടെയാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. താമരശ്ശേരി ഡിവൈഎസ്പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ചുവരുന്നതിനിടെയാണ് ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയവര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. താമരശ്ശേരി, കാക്കൂര്‍, കൊടുവള്ളി, മുക്കം എന്നീ സ്റ്റേഷനുകളിലെ സിഐമാരും 11 പൊലീസുകാരും അന്വേഷണ സംഘത്തിലുണ്ട്.
തട്ടിക്കൊണ്ടുപോയ സംഘം 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. മൊബൈല്‍ ഷോപ്പ് ഉടമയാണ് ഹര്‍ഷാദ്. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നാണ് ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. ഇയാളുടെ കാറിന്റെ മുന്‍ഗ്ലാസ് തകര്‍ത്ത നിലയിലായിരുന്നു.
മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചവര്‍ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം വ്യക്തമാക്കി. ആരോ വിളിച്ചതിനെ തുടര്‍ന്നാണ് ഹര്‍ഷാദ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതെന്ന് ഭാര്യ പറയുന്നു. സാമ്പത്തിക ഇടപാടുകളൊന്നും ഉള്ളതായി അറിയില്ലെന്നും കുടുംബം പറഞ്ഞു.