നടി ഉര്‍വശി റൗട്ടേലയുടെ ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ ഞെട്ടലും വൈറലുമായിരിക്കുകയാണ്. നടി ഒരു കുളിമുറിയില്‍ കുളിക്കുന്നതിന് തയ്യാറെടുക്കുന്നതിന്റെ 23 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണിത്. ലീക്കായ യഥാര്‍ത്ഥ വീഡിയോ ആണോ അതോ പിആര്‍ സ്റ്റണ്ടാണോയെന്നുള്ളതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുന്നത്.
സിങ് സാബ് ദി ഗ്രേറ്റ്, ഗ്രേറ്റ് ഗ്രാന്റ് മസ്തി, ഹേറ്റ് സ്റ്റോറി 4 തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് മുപ്പതുകാരിയിയായ റൗട്ടേല. ചില ജനപ്രിയ മ്യൂസിക് വീഡിയോകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.
ആലിയ ഭട്ട്, കത്രീന കൈഫ്, രശ്മിക മന്ദാന പോലുള്ള നടിമാരുടെ ഡീപ്പ് ഫേക്ക് വീഡിയോകള്‍ വിവാദമായ സഹാചര്യത്തിലാണ് റൗട്ടേലയുടെ കുളിമുറി വീഡിയോ വരുന്നത്. റൗട്ടേലയുടെത് ഡീപ്പ് ഫേക്ക് ആണോ എന്നത് വ്യക്തമല്ല.
എന്തായാലും വീഡിയോ എക്സ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്.
താരത്തിന്റെയോ അവരുടെ ടീമിന്റെയോ ഭാഗത്ത് നിന്ന് ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സെലിബ്രിറ്റികളുടെ ഡീപ്‌ഫേക്ക് വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതിന് ശേഷം, നിരവധി ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ദുരുപയോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രശ്മിക മന്ദാന, കജോള്‍, കത്രീന കൈഫ്, ആമിര്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, സാറ ടെണ്ടുല്‍ക്കര്‍ തുടങ്ങിയ നിരവധി സെലിബ്രിറ്റികളുടെ വ്യാജ വീഡിയോകള്‍ നേരത്തെ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.