യുഎസ് പ്രസിഡന്റ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചു

0
43

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസലേഷനില്‍ പ്രവേശിച്ചു. മൂക്കൊലിപ്പും ചുമയും ഉള്‍പ്പെടെ ലക്ഷണങ്ങള്‍ പ്രകടമാണെന്നും മരുന്നിന്റെ ആദ്യ ഡോസ് നല്‍കിയെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോ. കെവിന്‍ ഒ’കോണറിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയര്‍ വ്യക്തമാക്കി. ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയില്‍ ബൈഡന്‍ ഐസലേഷനില്‍ പ്രവേശിക്കുമെന്നും കരീന്‍ ജീന്‍ പിയര്‍ പറഞ്ഞു.

ലാസ് വേഗസില്‍ യുണിഡോസ് യുഎസ് വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും എന്നാല്‍ ആരോഗ്യവാനാണെന്നും രോഗസൗഖ്യത്തിന് ആശംസ നേര്‍ന്ന എല്ലാവര്‍ക്കും നന്ദിയെന്നും ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ച ബൈഡന്‍, താന്‍ ഐസലേഷനില്‍ കഴിഞ്ഞുകൊണ്ട് അമേരിക്കന്‍ ജനതയ്ക്കു വേണ്ടി ഔദ്യോഗിക ചുമതലകളില്‍ വ്യാപൃതനാകുമെന്നും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here