ഡല്‍ഹി : കോണ്‍ഗ്രസ് നേതാക്കള്‍ ഇലക്ഷന്‍ പ്രചാരണത്തിന്റെ പേരില്‍ പണം വാങ്ങിയെന്ന പത്മജാ വേണുഗോപാലിന്റെ ആരോപണം കെട്ടുകഥകള്‍ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രചാരണത്തിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട് ഒരു പരാതിയും പാര്‍ട്ടിക്കുളളില്‍ പത്മജ ഉന്നയിച്ചിട്ടില്ല. പത്മജാ വേണുഗോപാല്‍ ബിജെപിയില്‍ പോയതില്‍ സിപിഎമ്മിനും പങ്കുണ്ട്. കേരളത്തിലെ കോണ്‍ഗ്രസുകാരെ ബിജെപിയിലെത്തിക്കാന്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണിത്. പത്മജ ബിജെപിയിലേക്ക് പോയതില്‍ ഇടനിലക്കാരനായത് റിട്ട. ഐ പി എസ് ഉദ്യോഗസ്ഥനാണ്. ഈ വിവരങ്ങള്‍ വൈകാതെ പുറത്ത് വരുമെന്നും സതീശന്‍ പറഞ്ഞു.