ഹരിയാനയില്‍ എഎപി ഒറ്റയ്ക്കുമത്സരിക്കും; ഇന്ത്യാസഖ്യത്തിനില്ല

0
39

ഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാസഖ്യത്തിലില്ലെന്ന് എഎപി. കോണ്‍ഗ്രസും എഎപിയും പരസ്പരം ഏറ്റുമുട്ടും. സംസ്ഥാനത്ത് ആംആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അറിയിച്ചതോടെയാണ് ഇന്ത്യ സഖ്യം ഉണ്ടാകില്ലെന്ന് വ്യക്തമായത്. സംസ്ഥാനത്ത് 90 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് എഎപിയുടെ തീരുമാനം. കോണ്‍ഗ്രസ് അടക്കം മറ്റൊരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് ഛണ്ഡീഗഡില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭഗവന്ത് മാന്‍ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ എഎപിക്കു നേട്ടമുണ്ടാക്കാനാകാതെ പോയതാണ് സഖ്യത്തില്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തിനു പിന്നില്‍. കോണ്‍ഗ്രസിന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത നേട്ടമുണ്ടാക്കാനായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ മത്സരിച്ചത്. സംസ്ഥാനത്ത് 10 സീറ്റുകളില്‍ ഒന്‍പതിടത്ത് കോണ്‍ഗ്രസും ഒരിടത്ത് ആം ആദ്മി പാര്‍ട്ടിയും സഖ്യമായാണ് മത്സരിച്ചിരുന്നത്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു. നേരത്തെ പത്ത് സീറ്റിലും ജയിച്ച ബിജെപി ഇത്തവണ അഞ്ചിലേക്ക് ചുരുങ്ങി. അവശേഷിക്കുന്ന അഞ്ച് സീറ്റിലും കോണ്‍ഗ്രസ് ജയിച്ച് നില മെച്ചപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here