യുപിയില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും അഴിച്ചുപണിക്ക് ബിജെപി കേന്ദ്രനേതൃത്വം

0
56

ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും അഴിച്ചുപണിക്ക് ബിജെപി കേന്ദ്ര നേതൃത്വം തയാറെടുക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയാണ് പാര്‍ട്ടിനേതൃത്വത്തിന്റെ നീക്കങ്ങള്‍ക്കു പിന്നില്‍. സംഘടനാ തലത്തിലുള്ള അഴിച്ചുപണിയാണ് നേതൃത്വം ഉന്നമിടുന്നതെന്ന് പറയുന്നുണ്ടെങ്കിലും സര്‍ക്കാരിലും അഴിച്ചുപണിയുണ്ടായേക്കും.

സംസ്ഥാനത്ത് പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം പ്രഖ്യാപിക്കാനിരിക്കേ അതിന് മുന്‍പ് അഴിച്ചുപണി ഉണ്ടാകുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. ഇന്നലെ രാത്രി യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ രാജ്ഭവനിലെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കണ്ടിരുന്നു. അടുത്ത ദിവസംതന്നെ യോഗി ആദിത്യനാഥ് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയെയും കാണും. അഴിച്ചുപണിയുണ്ടായാല്‍ പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ബിജെപി നേതാക്കളാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നീക്കങ്ങള്‍ ശക്തമാക്കിയത്. കേശവ് പ്രസാദ് മൗര്യ ഇന്നലെ ദില്ലിയിലെത്തി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ച് സംഘടനാ ചമുതലകളിലേക്ക് മടങ്ങാമെന്ന് കേശവ് പ്രസാദ് മൗര്യ നേതാക്കളോട് പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ 2016 മുതല്‍ 2017 വരെ യുപി ബിജെപി അധ്യക്ഷനായിരുന്നു കേശവ് പ്രസാദ് മൗര്യ. അതേസമയം തന്നോട് ആരും രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് നിലവിലെ സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here