കുവൈറ്റില്‍ തീപിടുത്തം: നാലംഗ മലയാളി കുടുംബം മരിച്ചു

0
65

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയില്‍ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ നാലംഗ കുടുംബം മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കല്‍, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കള്‍ ഐസക്, ഐറിന്‍ എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ അല്‍ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. സ്ഥലത്ത് അഗ്‌നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. വെള്ളിയാഴ്ച രാത്രിയിലാണ് തീപിടിത്തം ഉണ്ടായത്. അവധിക്ക് നാട്ടില്‍പോയിരുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. ഷോര്‍ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് കുവൈത്ത് അഗ്‌നിരക്ഷാ സേന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here