തിരുവനന്തപുരം: സാധാരണക്കാരനെ ഊറ്റിയൂറ്റീ അവസാനതുള്ളിയും പിഴിഞ്ഞെടുക്കാന്‍ സര്‍ക്കാര്‍. സര്‍ക്കാരില്‍ നിന്നുള്ള എല്ലാത്തരം സേവനങ്ങള്‍ക്കുമുള്ള എല്ലാതരം ഫീസുകള്‍കൂട്ടാന്‍ ധനവകുപ്പ് മറ്റു വകുപ്പകള്‍ക്ക് അനുമതി നല്‍കി. 26-നുമുന്‍പ് അതത് വകുപ്പുകള്‍ ഇതിനായി ഉത്തരവിറക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധി കാരണം സര്‍ക്കാരിന്റെ വരുമാനംകൂട്ടാനുള്ള മന്ത്രിസഭ തീരുമാനിച്ചതനുസരിച്ചാണ് ഈ നടപടി.
വിദ്യാര്‍ഥികളെയും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെയും ബാധിക്കുന്ന ഫീസുകള്‍ കൂട്ടരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റിനങ്ങളില്‍ ഏതിനൊക്കെ എത്ര കൂട്ടണമെന്ന് അതത് വകുപ്പ് മേധാവികള്‍ക്ക് തീരുമാനിക്കാം. വകുപ്പുകളുടെ ഉത്തരവുകള്‍ ഇറങ്ങിയാലേ അധികബാധ്യത വ്യക്തമാകൂ.
ആറുമാസത്തിനകം ഏതു ഫീസുകള്‍ക്കും വര്‍ധന വരുത്താം. പൊതുമേഖലാസ്ഥാപനങ്ങളും സര്‍ക്കാരിന്റെ സഹായധനത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഫീസുകള്‍ കൂട്ടണം.
സാധാരണയായി നികുതി, നികുതിയിതര വരുമാനം കൂട്ടാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലാണ് പ്രഖ്യാപിക്കുക. ഇത്തവണ നികുതിയിതര ഇനങ്ങളില്‍ കോടതിഫീസും മോട്ടോര്‍ വാഹനവകുപ്പിന്റെ ചില ഫീസുകളും മാത്രമാണ് കൂട്ടിയത്. അതിനുപകരം മന്ത്രിസഭായോഗം തീരുമാനമെടുത്താണ് കൂട്ടുന്നത്.