
സിനിമാ താരസംഘടന ‘അമ്മ’യുടെ നേതൃത്വത്തില്‍ ഖത്തറില്‍ നടക്കാനിരുന്ന ഷോ റദ്ദാക്കി. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന മോളിവുഡ് മാജിക് എന്ന പരിപാടിയാണ് അവസാന നിമിഷം വേണ്ടന്നു വച്ചത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ധനശേഖരണാര്‍ഥം താര സംഘടനയായ ‘അമ്മ’യുമായി ചേര്‍ന്നു നടത്താനിരുന്ന പരിപാടിയായിരുന്നു മോളിവുഡ് മാജിക്.
സാങ്കേതിക പ്രശ്‌നങ്ങളും മോശം കാലാവസ്ഥയുമാണ് ഷോ റദ്ദ് ചെയ്യാന്‍ കാരണമായതെന്ന് ഇവന്റ് മാനേജ്മെന്റ് കമ്പനിയായ നയന്‍വണ്‍ ഇവന്റ്സ് അറിയിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഖത്തറില്‍ എത്തിയിരുന്നു. മാത്രവുമല്ല കലാപരിപാടികളുടെ പരിശീലനത്തിനായി ഇരുന്നൂറോളം താരങ്ങള്‍ മുന്‍കൂട്ടിയെത്തിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക മടക്കി നല്‍കുമെന്നും നയന്‍വണ്‍ ഇവന്റ്സ് വിശദീകരണക്കുറിപ്പില്‍ പറയുന്നു.