കൊല്ലം: പരവൂരില്‍ മകന്റെ മര്‍ദനമേറ്റ് കിടപ്പുരോഗിയായ പിതാവ് മരിച്ചു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശശിയാണ് മരിച്ചത്. മകന്‍ ശരത്തിനെ പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ ശരത്ത്, ശശിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ശരത്തിന്റെ മകനെ, ശശി വേണ്ടരീതിയില്‍ നോക്കിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗുരുതരമായി പരിക്കേറ്റ ശശിയെ ബന്ധുക്കള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മരിച്ചു.